Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ പ്രവാസികള്‍ക്ക് ഇനി വായ്പ എളുപ്പമല്ല; ബാങ്കുകള്‍ നിയമം കര്‍ശനമാക്കി

January 14, 2024

news_malayalam_new_rules_in_kuwait

January 14, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ അനുവദിക്കുന്ന വായ്പകള്‍ക്കാണ് നിയമം കര്‍ശനമാക്കുന്നത്. തൊഴില്‍ മേഖലയിലെ മുന്‍ഗണന അനുസരിച്ചായിരിക്കും ഇനിമുതല്‍ പ്രവാസികള്‍ക്ക് വായ്പകള്‍ അനുവദിക്കുക. 

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍സ്, ഉയര്‍ന്ന വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരതയുള്ള ജോലിയുള്ള രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടും. സ്വദേശിവത്ക്കരണ നിയമങ്ങളെ അടിസ്ഥാനമാക്കിയാണിത്.  പുതുതായി രാജ്യത്ത് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വായ്പ അനുവദിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനും നീക്കമുണ്ട്.

പ്രവാസികള്‍ക്ക് അനുവദക്കുന്ന വായ്പാ പരിധിയും പരിമിതപ്പെടുത്തും. രാജ്യത്ത് പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ സേവനമുള്ള ഏകദേശം 1,250 ദിനാര്‍ വരുമാനമുള്ള വ്യക്തിക്ക് അനുവദിക്കുന്ന വായ്പ 25,000 ദിനാറായാണ് പരിമിതപ്പെടുത്തുക. കുറഞ്ഞ ശമ്പളവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുമുള്ള 55 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസി ജീവനക്കാര്‍ക്ക് വായ്പ അനുവദിക്കുന്നതിനായി കര്‍ശന മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും. 

അതേസമയം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയിലെ പ്രവാസികള്‍ക്കായുള്ള വായ്പയില്‍ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News