Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തില്‍ അവിവാഹിതരായ പ്രവാസികള്‍ക്ക് സിവില്‍ ഐഡി അനുവദിക്കുന്നതിന് നടപടി കര്‍ശനമാക്കുന്നു

January 21, 2024

news_malayalam_new_rules_in_kuwait

January 21, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ അവിവാഹിതരായ പ്രവാസികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡുകള്‍ അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്‍ കര്‍ശനമാക്കി. വാടക കരാറുകളുടെ സമഗ്രമായ പരിശോധനയുടെ ഭാഗമായി, ഉടമയുടെ ഒപ്പും ഇനിമുതല്‍ സുക്ഷ്മമായി പരിശോധിക്കും . സ്വകാര്യ, റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന അവിവാഹിതരായ വ്യക്തികളുടെ സിവില്‍ കാര്‍ഡുകള്‍ ക്രോസ് റഫറന്‍സ് ചെയ്യുന്നതിന് ഒരു കമ്മിറ്റിയേയും അതോറിറ്റി നിയോഗിച്ചു. 

അതേസമയം അവിവാഹിതരുടെ സ്വകാര്യ റസിഡന്‍ഷ്യല്‍ ഏരിയകളിലെ രജിസ്‌ട്രേഷന്‍ കര്‍ശനമായി നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്‍ ഔദ്യോഗിക വക്താവ് ഖാലിദ് അല്‍ ഷമ്മാരി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 മുതല്‍ അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയും സഹേല്‍ ആപ്പിലൂടെയും പ്രവാസികളുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സേവനത്തിലൂടെ കെട്ടിട ഉടമകള്‍ക്ക് താമസക്കാരായ പ്രവാസികളുടെ വിവരങ്ങള്‍ അവലോകനം ചെയ്യാന്‍ കഴിയും. പരാതികള്‍ ഫയല്‍ ചെയ്യാനും വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും ഉടമകള്‍ക്ക് സേവനം ഉപയോഗിക്കാമെന്നും ഖാലിദ് അല്‍ ഷമ്മാരി വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News