Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ സ്വകാര്യ മേഖലയിലെ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു 

January 03, 2024

news_malayalam_new_rules_in_kuwait

January 03, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ ഫാർമസികൾക്ക് ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ ചില ഫാർമസികൾ സൈക്കോട്രോപിക് ഇനത്തിൽ പെട്ട മരുന്നുകൾ വില്പന നടത്തുന്നതിൽ ക്രമക്കേടുകൾ വരുത്തുന്നതായി പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നടപടി.

സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം സംബന്ധിച്ച പഠന റിപ്പോർട്ട് പൂർത്തിയാകുന്നതുവരെ ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ ആവാദിയാണ് പ്രത്യക ഉത്തരവ് ഇറക്കിയത്. ഇതിനായി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കേന്ദ്ര ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കണമെന്ന ഉത്തരവും ഇറക്കിയിട്ടുണ്ട്. ഏതെല്ലാം മരുന്നുകൾ ഏതൊക്കെ രോഗങ്ങൾക്ക് വില്പന നടത്തിയെന്ന് അധികൃതർക്ക് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള റെക്കോർഡ് സൂക്ഷിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി .

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News