Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ പുതിയ ഇ.ജി.5  കൊറോണ വകഭേദം സ്ഥിരീകരിച്ചു 

August 16, 2023

August 16, 2023

ന്യൂസ്‌റൂം ബ്യൂറോ
കുവൈത്ത് സിറ്റി: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉത്ഭവിച്ച ഇ.ജി 5 സബ് വേരിയന്റ് വൈറസ് കണ്ടെത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലോകവ്യാപകമായി ഏകദേശം 50 രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് അപകടസാധ്യത വർധിച്ചിട്ടില്ലെന്നാണ് സയന്റിഫിക്ക് ഡാറ്റ സൂചിപ്പിക്കുന്നതെങ്കിലും, ചില പ്രദേശങ്ങളിൽ ഈ വൈറസ് അതിവേഗം വ്യാപിക്കാൻ സാധ്യത കൂടുതലാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. എന്നാൽ, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും  അധികൃതർ വ്യക്തമാക്കി.  

ശ്വാസകോശ സംബന്ധമായ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാൻ മന്ത്രാലയം ശുപാർശ ചെയുന്നുണ്ട്. ശ്വാസകോശ രോഗങ്ങൾക്കുള്ള സീസണൽ വാക്സിനേഷൻ കൃത്യമായി എടുക്കണമെന്നും,എല്ലാവരും പ്രതിരോധ നടപടികൾ പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News