Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് പ്രായോഗിക പരീക്ഷകള്‍ നടപ്പിലാക്കാന്‍ തീരുമാനം

January 04, 2024

news_malayalam_new_rules_in_kuwait

January 04, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: രാജ്യത്ത് വിദഗ്ദ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനുള്ള വ്യവസ്ഥയായി പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. വൈദഗ്ദ്ധ്യമുള്ള സാങ്കേതിക തൊഴിലാളികള്‍ക്കായി ഉടന്‍ ടെസ്റ്റ് നടത്തുമെന്നും അതോറിറ്റി അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗുമായി സഹകരിച്ചാണ് പരിശോധന. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സ്മാര്‍ട്ട് റിക്രൂട്ട്‌മെന്റിനായി പ്രൊഫഷണല്‍ സിസ്റ്റം പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിതെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗുമായി ഉടന്‍ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കും. ടെസ്റ്റുകളിലൂടെ രാജ്യത്ത് ജോലി ചെയ്യുന്നവരുടെ സാങ്കേതിക വൈദഗ്ധ്യം ഉയര്‍ത്തി തൊഴില്‍ വിപണി വികസിപ്പിക്കുകയാണ് ലക്ഷ്യം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News