Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തില്‍ അമീറിന്റെ മരണത്തെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധന മുടങ്ങിയ പ്രവാസികള്‍ക്ക് പുതിയ തീയതി പ്രഖ്യാപിച്ചു

December 20, 2023

 Qatar_Malayalam_News

December 20, 2023

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്ത് അമീറായിരുന്ന ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ മരണത്തെ തുടര്‍ന്നുള്ള പൊതുഅവധി ദിവസങ്ങളില്‍ മെഡിക്കല്‍ പരിശോധന മുടങ്ങിയ പ്രവാസികള്‍ക്ക് പുതിയ തീയതി പ്രഖ്യാപിച്ചു. അമീറിന്റെ മരണത്തില്‍ ദുഃഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധന കേന്ദ്രങ്ങള്‍ അടച്ചതിനാല്‍ പരിശോധന മുടങ്ങിയവര്‍ക്കാണ് വീണ്ടും അവസരം. ഡിസംബര്‍ 17, 18, 19 തീയതികളില്‍ അപ്പോയിന്റ്‌മെന്റ് നേടിയവര്‍ക്ക് ഡിസംബര്‍ 20, 21, 24 തീയതികളില്‍ വീണ്ടും സമയം അനുവദിച്ചു. അപ്പോയിന്റ്‌മെന്റ് ലഭിച്ചവര്‍ നിശ്ചയിച്ച ദിവസങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News