Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അനധികൃത താമസക്കാര്‍ക്ക് പിഴയില്ലാതെ നാടുവിടാന്‍ അവസരം; കുവൈത്തില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

March 14, 2024

news_malayalam_kuwait_grants_amnesty_for_illegal_residents

March 14, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്തെ അനധികൃത താമാസക്കാര്‍ക്ക് മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ ഗ്രേസ് പീരിഡ് അനുവദിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് ഉത്തരവിറക്കി. 
ഈ കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനോ, പിഴ അടച്ച് താമസ രേഖകള്‍ നിയമപരമാക്കാനോ സാധിക്കും. നിയുക്ത പോര്‍ട്ടുകളിലൂടെയാണ് പിഴ അടയ്‌ക്കേണ്ടത്. പരമാവധി പിഴത്തുക 600 റിയാലാണ്. ഗ്രേസ് പീരിഡിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവര്‍ നിയമ നടപടികള്‍ നേരിടേണ്ടി വരും. നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. 

അതേസമയം യാത്രവിലക്ക് നേരിടുന്നവര്‍ക്ക് കേസ് തീര്‍പ്പായാല്‍ മാത്രമേ സമയപരിധിക്കുള്ളില്‍ പൊതുമാപ്പ് ലഭിക്കൂ. കോടതി നടപടികള്‍ സംബന്ധിച്ച തടസ്സങ്ങള്‍ നേരിടുന്നവര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സില്‍ അപേക്ഷ സമര്‍പ്പിക്കണം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News