Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്ത് ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന്  ചോര്‍ത്തിയ ഡാറ്റ വില്‍ക്കുമെന്ന് ഭീഷണി

September 27, 2023

Malayalam_News_Qatar

September 27, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി - കുവൈത്ത് ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അനധികൃതമായി ചോര്‍ത്തിയ ഡാറ്റ വില്‍ക്കുമെന്ന് ഭീഷണി മുഴക്കി ഹാക്കര്‍. ഡാറ്റ തിരികെ ലഭിക്കണമെങ്കിൽ ഏഴു ദിവസത്തിനകം 15 ബിറ്റ്‌കോയിനുകള്‍ (നാലു ലക്ഷം ഡോളര്‍) നൽകണമെന്നാണ് ഹാക്കര്‍ ആവശ്യപ്പെടുന്നത്. ഏഴു ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ ഡാറ്റ വില്‍ക്കുമെന്നും ഹാക്കർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധനമന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ സൂക്ഷിക്കുന്നില്ലെന്ന്  മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിൽ സൈബര്‍ ആക്രമണമുണ്ടായ ആദ്യ ദിവസം തന്നെ ധനമന്ത്രാലയത്തിലെ സാങ്കേതിക സംവിധാനങ്ങൾ മറ്റു മന്ത്രാലയങ്ങളിൽ നിന്ന് വിഛേദിച്ചിട്ടുണ്ടെന്ന്  അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ,  മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സാമ്പത്തിക ഇടപാടുകള്‍ മുടങ്ങാതെ നടക്കുന്നുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News