Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദി ദേശീയ ഗെയിംസിൽ കോഴിക്കോട് സ്വദേശിക്ക് സ്വർണം 

November 28, 2023

Gulf_Malayalam_News

November 28, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

റിയാദ്∙ സൗദി ദേശീയ ഗെയിംസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയ്ക്ക്‌  ബാഡ്മിന്‍റണിൽ സ്വർണ മെഡല്‍. പത്തു ലക്ഷം റിയാലും ഖദീജ സമ്മാനമായി നേടി. കഴിഞ്ഞ വർഷവും ഒന്നാം സമ്മാനം നേടിയ ഖദീജ അതിന് ശേഷവും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. സൗദിയെ പ്രതിനിധീകരിച്ച് ഏഴ്  ടൂർണമെൻറിലാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഖദീജ പങ്കെടുത്തത്. കഴിഞ്ഞ തവണ അൽ നജ്ദ് ക്ലബിന്റെ ഭാഗമായി മത്സരത്തിലിറങ്ങിയ താരം ഇത്തവണ റിയാദ് ക്ലബിനുവേണ്ടിയാണ് മത്സരിച്ചത്. രാജ്യന്തര, ജിസിസി തല മൽസരങ്ങളിൽ നിരവധി നേട്ടങ്ങളാണ് ഖദീജ സ്വന്തമാക്കിയത്. 

ബഹ്റൈനിൽ നടന്ന  19 വയസ്സിൽ താഴെയുള്ളവരുടെ ജൂനിയർ ഇന്‍റർനാഷനൽ ചാംപ്യൻഷിപ്പിലും നിരവധി മെഡലുകളാണ് സൗദിയെ പ്രതിനിധീകരിച്ച് ഖദീജ നേടിയത്. വ്യക്തഗത ഇനത്തിലും ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയിലുമാണ് സ്വർണവും വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്‍റെയും ഷാനിദയുടെയും  മകളാണ് ഖദീജ നിസ.

ദേവഗിരി സെന്‍റ് ജോസഫ് കോളജിൽ ഡിഗ്രി പഠനം നടത്തുന്ന ഖദീജയുടെ മുതിർന്ന സഹോദരിയായ റിയ ഫാത്തിമ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാഡ്മിന്‍റൺ താരമാണ്. ഇളയ സഹോദരനായ പന്ത്രണ്ട് വയസ്സുകാരൻ മുഹമ്മദ് നസ്മി ഓൾ ഇന്ത്യ നാഷനൽ സബ് ജൂനിയർ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ വർഷം കളിച്ചിരുന്നു. കൂടാതെ കേരള സംസ്ഥാന സബ്‌ജൂനിയർ ടൂർണ്ണമെന്‍റിൽ (അണ്ടർ13) ഡബിൾസിലും, തിരുവനന്തപുരത്ത് നടന്ന ഓൾകേരള ബാഡ്മിന്‍റൺ ടൂർണമെന്‍റിലും ജേതാവാണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News