Breaking News
ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു |
സൗദിയിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

February 06, 2024

news_malayalam_death_news_in_saudi

February 06, 2024

ന്യൂസ്‌റൂം ഡെസ്ക്

ജുബൈൽ: സൗദിയിലെ ജുബൈലിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ്​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി അഹമ്മദ് കോയ​ (52) ആണ് ദമ്മാമിലെ ആശുപത്രിയിൽ​ മരിച്ചത്​. ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്​ത് വരികയായിരുന്നു.

കഴിഞ്ഞ ബുധനാഴ്​ചയാണ്​ താമസസ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റത്. അപകടം സംഭവിക്കുമ്പോൾ അഹമ്മദ് കോയ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്നയുടൻ അഗ്​നിശമന സേനയെത്തി തീയണച്ചു.

ഗുരുതര പൊള്ളേലേറ്റ അഹമ്മദ് കോയയെ ജുബൈലിലെ മുവാസാത്ത് ആശുപത്രിയിലാണ്​ ആദ്യം പ്രവേശിപ്പിച്ചത്​. പിന്നീട് വിദഗ്ധ ചികിത്സക്കായി ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്​ചയാണ്​​ അന്ത്യം സംഭവിച്ചത്​.

നാട്ടിൽ നിന്ന്​ മകൻ എത്തിയാലുടൻ മൃതദേഹം സൗദിയിൽ ഖബറടക്കും. തീപിടിത്തത്തിൽ മുറിയിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും കത്തിനശിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News