January 16, 2024
January 16, 2024
ഖത്തർ: എ.എഫ്.സി ഏഷ്യൻ കപ്പിൽ മലേഷ്യക്കെതിരെ ജോർദാൻ എതിരില്ലാത്ത 4 ഗോളിന് വിജയിച്ചു. ഇന്നലെ (തിങ്കളാഴ്ച) രാത്രി 8:30ന് അൽ ജനൂബ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ജോർദാന് വേണ്ടി രണ്ട് ഗോളുകളും (12-ാം മിനിറ്റിലും, 32-ാം മിനിറ്റിലും) അടിച്ചത് അൽ മർദിയാണ്. അൽ താമരിയാണ് ജോർദാന് വേണ്ടി മറ്റ് രണ്ട് ഗോളുകൾ (18-ാം മിനിറ്റിലും, 85-ാം മിനിറ്റിലും) സ്വന്തമാക്കിയത്.
അതേസമയം, ഇന്ന് (ചൊവ്വ) വൈകുന്നേരം 5:30ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ തായ്ലാൻഡ് ക്രിഗ്സ് റിപ്പബ്ലിക്കിനെതിരെ മത്സരിക്കും. കൂടാതെ, രാത്രി 8:30ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യ ഒമാനെതിരെ പോരാടും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F