Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മക്ക,റിയാദ് റോഡിൽ വാഹനാപകടം,ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന ജോര്‍ദാനിയന്‍ കുടുംബത്തിലെ കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചു 

August 22, 2023

August 22, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മക്ക-റിയാദ് റോഡില്‍ കാര്‍ മറിഞ്ഞ്  കുടുംബത്തിലെ അഞ്ചുപേക്ക് ദാരുണാന്ത്യം. യുഎഇയില്‍ നിന്ന് ഉംറ നിർവഹിക്കാൻ എത്തിയ ജോർദാനിയൻ കുടുംബമാണ് അപകടത്തിൽ പെട്ടത്. ജോര്‍ദാന്‍ പൗരനായ മാലിക് അക്രം, മക്കളായ അക്രം, മായ, ദാന, ദീമ എന്നിവരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ അപകടനില തരണം ചെയ്തു.

ഇന്നലെയാണ് (തിങ്കളാഴ്ച്ച) അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ  ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരാണ്  അപകടത്തിൽപ്പെട്ട എല്ലാവരെയും കാറില്‍ നിന്ന് പുറത്തെടുത്തത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News