Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
ജിദ്ദ-മദീന റോഡ് നാളെ താത്കാലികമായി അടച്ചിടും

September 06, 2023

News_Qatar_Malayalam

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: സൗദിയിലെ ഖുറൈശ് റോഡിനും ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിനും ഇടയിലുള്ള ജിദ്ദ-മദീന റോഡ് നാളെ (വ്യാഴാഴ്‌ച) താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ വെള്ളിയാഴ്ച (07/09/23) രാവിലെ 11 മണിവരെയായിരിക്കും ഗതാഗത നിയന്ത്രണം. 

ഈ ഭാഗത്തുള്ള നടപ്പാലം നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. വടക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഖുറൈശ് റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തെക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഉമര്‍ അബ്ദുല്‍ ജബ്ബാര്‍ റോഡിലേക്കുള്ള സര്‍വീസ് റോഡ് വഴിയും തിരിഞ്ഞു പോകണമെന്ന് അധികൃതർ നിർദേശിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News