Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിലെ മിഡിൽ കോർണിഷ് വാട്ടർഫ്രണ്ട് നാളെ മുതൽ അടച്ചിടും

March 02, 2024

news_malayalam_new_rules_in_saudi

March 02, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: ജിദ്ദയിലെ മിഡിൽ കോർണിഷ് വാട്ടർഫ്രണ്ട് അടച്ചിടുന്നു. നാളെ (മാർച്ച് 3) മുതൽ പത്ത് ദിവസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. പൊതു ഇടങ്ങളുടെ സൗന്ദര്യാത്മകത കാത്തുസൂക്ഷിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. നടപ്പാതകളുടെ അറ്റകുറ്റപ്പണികൾക്കൊപ്പം ജലധാരകളും ലൈറ്റിങ് തൂണുകളും വൃത്തിയാക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തും. അൽ അനാനി പള്ളി മുതൽ ഫലസ്തീൻ സ്ട്രീറ്റ് വരെയുള്ള ഇരിപ്പിടങ്ങളും പിക്നിക് സ്പോട്ടുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും ഇത് ബാധിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News