Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിലെ പ്രവാസികൾക്ക് ആശ്വാസം; വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജസീറ എയർവേയ്‌സ്

September 03, 2023

News_Qatar_Malayalam

September 03, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: സൗദിയിലെ പ്രവാസികൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജസീറ എയർവേയ്‌സ്. മൂന്നു ദിവസത്തിനുള്ളിൽ ജസീറ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ഇളവുകൾ ലഭിക്കുന്നത്. ജിദ്ദയിൽ നിന്ന് കൊച്ചി, മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്കാണ് ഓഫറുള്ളതായി അധികൃതർ അറിയിച്ചത്. 

ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് 349 റിയാലും, മുംബൈയിലേക്ക് 199 റിയാലും, ബംഗളൂരുവിലേക്ക് 299 റിയാലും, ഹൈദരാബാദിലേക്ക് 249 റിയാലുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം, റിയാദിൽ നിന്ന് ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും 299 റിയാലും, ഹൈദരാബാദിലേക്ക് 229 റിയാലും, മുംബൈയിലേക്ക് 169 റിയാലും, ഡൽഹിയിലേക്ക് 169 റിയാലും, കൊച്ചിയിലേക്ക് 349 റിയാലുമാണ് നിരക്ക്. 

ദമാമിൽ നിന്ന് ചെന്നൈ, കൊച്ചി, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലേക്ക് 299 റിയാലാണ് ടിക്കറ്റ് വില വരുന്നത്. കൂടാതെ, മദീനയിൽ നിന്ന് മുംബൈ, ഡൽഹി, കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും 299 റിയാൽ ടിക്കറ്റിൽ സർവീസുണ്ട്. ഖസീമിൽ നിന്ന് കൊച്ചിയിലേക്കും, ഹൈദരാബാദിലേക്കും 299 റിയാലിന് തന്നെയാണ് ടിക്കറ്റുകൾ നൽകുന്നത്. അബഹയിൽ നിന്ന് മുംബൈയിലേക്ക് 249 റിയാലാണ് നിരക്ക്. 
ഹായിലിൽ നിന്ന് കൊച്ചി (349 റിയാൽ) ഡൽഹി (299 റിയാൽ), ഹൈദരാബാദ് (299 റിയാൽ), മുംബൈ (399 റിയാൽ) എന്നിങ്ങനെയും ഓഫർ ടിക്കറ്റ് ലഭ്യമാണ്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News