February 03, 2024
February 03, 2024
ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരെ ഇറാന് വിജയം. ഇന്ന് (ശനി) ഉച്ചക്ക് 2:30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിന് ഇറാൻ ജപ്പാനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ 28-ാം മിനിറ്റിൽ ജപ്പാൻ ആദ്യ ഗോൾ നേടി. ഹിഡമാസ മൊറീറ്റയാണ് ജപ്പാന്റെ ഗോൾ അടിച്ചത്. 55-ാം മിനിറ്റിൽ ഇറാന്റെ മുഹമ്മദ് മൊഹെബി ഒരു ഗോളടിച്ച് സമനില പിടിച്ചു. തുടർന്ന് 90+6 മിനിറ്റിൽ പെനാൽറ്റിയിലൂടെ അലിറെസ ജഹാൻബഖ്‌ഷ് ഒരു ഗോൾ കൂടി അടിച്ചതോടെ ഇറാൻ സെമി ഫൈനലിൽ പ്രവേശിച്ചു. ഇതോടെ എ.എഫ്.സി മത്സരത്തിൽ നിന്ന് ജപ്പാൻ പുറത്തായി.
അതേസമയം, ഇന്ന് (ശനി) ഉസ്‌ബെക്കിസ്ഥാനെതിരെ ഖത്തർ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പോരാടും. അൽ ബൈത്ത് സ്റ്റേഡിയത്തിൽ വൈകിട്ട് 6:30നാണ് മത്സരം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F