Breaking News
അജ്മീറില്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ ഇമാമിനെ തല്ലിക്കൊന്നു  | ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു |
യുഎഇയിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർഥാടകർക്ക് പകർച്ച പനിക്കെതിരെയുള്ള കുത്തിവെയ്പ്പ് നിർബന്ധമാക്കി 

March 26, 2024

news_malayalam_hajj_umrah_updates

March 26, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: യുഎഇയിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർഥാടകർക്ക് പകർച്ച പനിക്കെതിരെയുള്ള ഇൻഫ്ലുവൻസ വാക്സിനേഷൻ നിർബന്ധമാക്കിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MOHAP) അറിയിച്ചു. ഇന്ന് (മാർച്ച് 26) മുതൽ, ഉംറ, ഹജ്ജ് തീർഥാടകർ ഇൻഫ്ലുവൻസ വാക്സിനേഷൻ എടുത്തതിന്റെ തെളിവ് കാണിക്കേണ്ടതുണ്ട്.

സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ യാത്രാ തീയതിക്ക് വളരെ മുമ്പുതന്നെ ഒരു ആരോഗ്യ കേന്ദ്രം സന്ദർശിക്കാൻ തീർത്ഥാടകരോട് മന്ത്രാലയം നിർദേശിച്ചു. തീർത്ഥാടകരുടെയും അവരുടെ കുടുംബങ്ങളുടെയും സമൂഹത്തിൻ്റെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനും, പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെയും ഭാഗമായാണ് MoHAP നിർദേശം നൽകിയത്.

വാക്‌സിന്റെ ഫലപ്രാപ്തിയും പ്രതിരോധശേഷിയും ഉറപ്പുനൽകുന്നതിന് യാത്രയുടെ 10 ദിവസം മുമ്പെങ്കിലും വാക്‌സിനേഷൻ നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ ഹജ്ജ്, ഉംറ നിർവഹിക്കുന്നതിന് മുമ്പ് അവരുടെ ആരോഗ്യ സ്ഥിരത പരിശോധിക്കാൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. തീർത്ഥാടകർ മതിയായ മരുന്ന് കൈയ്യിൽ കരുതണമെന്നും, നിർദേശിച്ച എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും പൂർത്തിയാക്കണമെന്നും, പതിവായി വ്യായാമത്തിൽ ഏർപ്പെടണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിച്ച തീർത്ഥാടകർക്ക് പുതിയ ഡോസ് ആവശ്യമില്ല. വാക്സിനേഷൻ കാർഡ് അൽ ഹോസ്ൻ (Al Hosn) ആപ്പ് വഴി ലഭ്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News