Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ നഴ്‌സുമാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

October 08, 2023

Malayalam_Gulf_News

October 08, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്തിലുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും രേഖാമൂലം സാക്ഷിപ്പെടുത്തിയ കാരാറിനായി കുവൈത്തിലുള്ള എല്ലാ നഴ്‌സിംഗ്, മെഡിക്കല്‍ സ്റ്റാഫുകള്‍ നിര്‍ബന്ധമായി ആവശ്യപ്പെടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ഇന്ത്യന്‍ എംബസി സാക്ഷിപ്പെടുത്തലും ആവശ്യമാണ്. കരാറിന്റെ ഇംഗ്ലീഷ് പരിഭാഷ വിവര്‍ത്തനം ചെയ്ത ഒരു പകര്‍പ്പ് കൈവശം സൂക്ഷിക്കണമെന്നും നഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് എംബസി നിര്‍ദേശം നല്‍കി. 

ജോലി ചെയ്യുന്ന ആശുപത്രി, ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ആരോഗ്യ കേന്ദ്രങ്ങളില്‍ നഴ്‌സിംഗ് സ്റ്റാഫുകള്‍ക്കുള്ള ആരോഗ്യ മന്ത്രാലയ, മാന്‍പവര്‍ അതോറിറ്റി ക്വാട്ട ഉണ്ടെന്നും ഉറപ്പുവരുത്തണം. കുവൈത്തില്‍ നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സാധുവായ നഴ്‌സിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സില്ലാതെ നഴ്‌സിംഗ് ജോലികള്‍ ചെയ്യുന്നത് നിയമവിരുദ്ധമായതിനാല്‍ ശിക്ഷാനടപടികള്‍ക്ക് കാരണമാകും. വിസ 18ല്‍ ജോലി ചെയ്യുന്നവര്‍ അവരുടെ സിവില്‍ ഐഡി അല്ലെങ്കില്‍ കരാറില്‍ പറഞ്ഞിട്ടുള്ള ജോലികള്‍ മാത്രമേ ചെയ്യാവൂ. 

മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ മാന്‍പവര്‍ അതോറിറ്റിയെ വിവരം അറിയിക്കണം. ഇത്തരം ഘട്ടങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ വാട്‌സ് ആപ്പ് ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും ( + 965 65501769 ) ബന്ധപ്പെടാം. കുവൈത്തിലെ പ്രശസ്തമായ ഒരു ക്ലിനിക്കില്‍ സുരക്ഷാ പരിശോധനയ്ക്കിടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 34 ഇന്ത്യന്‍ നഴ്‌സുമാര്‍ കഴിഞ്ഞ മാസം കുവൈത്തില്‍ തടവിലാക്കപ്പെട്ടിരുന്നു. ഏകദേശം മൂന്ന് ആഴ്ചയോളം കുവൈത്ത് അധികൃതര്‍ തടങ്കലിലാക്കിയ നഴ്‌സുമാരെ കഴിഞ്ഞ ബുധനാഴ്ചയാണ് മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കുവൈത്തിലുള്ള മുഴുവന്‍ ഇന്ത്യന്‍ നഴ്‌സിംഗ് സ്റ്റാഫുകള്‍ക്കും ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News