Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ഇന്ത്യക്കാരന് രണ്ട് വര്‍ഷം തടവും നാടുകടത്തലും

December 06, 2023

News_Qatar_Malayalam

December 06, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയതില്‍ രണ്ട് പ്രവാസികള്‍ക്ക് കുവൈത്ത് കോടതി തടവും നാടുകടത്തലും വിധിച്ചു. ഒരു ഇന്ത്യക്കാരനും ഈജിപ്തുകാരനുമാണ് ശിക്ഷ ലഭിച്ചത്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം പ്രതികളെ നാടുകടത്താനാണ് വിധി. ഫോണ്‍ കണ്ടുകെട്ടാനും ജസ്റ്റിസ് ഇസ അല്‍ ഹെസര്‍ അധ്യക്ഷനായ കോടതി ഉത്തരവിട്ടു.

ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഒരു പ്രദേശിക ബാങ്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്കിലെ സ്ത്രീകളുടെ ശുചിമുറിയില്‍ നിന്ന് ഒരു വനിതയാണ് ഒളിക്യാമറ കണ്ടെത്തിയത്. ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News