Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ഗോൾ വല കാണാതെ ഇന്ത്യ മടങ്ങുന്നു; ഇന്ന് നടന്ന മത്സരത്തിൽ സിറിയക്ക് 1 ഗോൾ ജയം 

January 23, 2024

news_malayalam_afc_asian_cup_updates

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ  പരാജയപ്പെട്ടു. ഇന്നത്തെ മത്സരത്തിൽ എതിരാളികളായ സിറിയ എതിരില്ലാത്ത 1 ഗോളിന് വിജയിച്ചു. ഇന്ന് (ചൊവ്വ) അൽ ബൈത്ത് സ്റ്റേഡിയത്തിൽ ​ഉച്ചക്ക് 2.30നാ​യിരുന്നു മ​ത്സ​രം. 

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 76-ാം മിനിറ്റിലാണ് സിറിയയുടെ ഒമർ ക്രിബിൻ ഗോൾ നേടിയത്. ഇതോടെ റൗണ്ട് ഓഫ് 16 മാച്ചിൽ ഇന്ത്യ പുറത്തായി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മാച്ചിലും, ഉസ്‌ബെക്കിസ്താനെതിരായ രണ്ടാമത്തെ മാച്ചിലും ഇന്ത്യക്ക് ഒരു ഗോൾ പോലും നേടാനായില്ല.

അതേസമയം, ഇന്ന് (ചൊവ്വ) രാത്രി 8:30ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഫലസ്തീനെതിരെ ഹോങ്കോങ്ങും, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനെതിരെ യു.എ.ഇയും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News