Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
എഎഫ്‌സിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പതറി ടീം ഇന്ത്യ

January 13, 2024

news_malayalam_afc_asian_cup_updates

January 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യന്‍കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് ജയം. ഓസ്‌ട്രേലിയ 2-0ന് ഇന്ത്യയെ പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ 51, 73 മിനിറ്റുകളില്‍ ഓസ്‌ട്രേലിയ ഗോള്‍ നേടി. ഓസ്‌ട്രേലിയന്‍ താരം ജാക്‌സന്‍ ഇര്‍വൈന്‍ ഇന്ത്യക്കെതിരെ ആദ്യ ഗോളടിച്ചു. ടൂര്‍ണമെന്റിന്റെ രണ്ടാം ദിനത്തിലെ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് ആദ്യ ഗോള്‍ സംഭവിച്ചത്. അല്‍ റയ്യാന്‍ സ്‌റ്റേഡിയത്തില്‍ 2.30ന് ആരംഭിച്ച മത്സരത്തില്‍ 51-ാം മിനിറ്റിലാണ് ഓസ്‌ട്രേലിയ ആദ്യ ഗോള്‍ നേടിയത്. 

സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ നിരാശരായി. ആവേശം കൊടിമുടി കയറിയ മാച്ചില്‍ 73-ാം മിനിറ്റില്‍ ഇന്ത്യ രണ്ടാമത്തെ ഗോളും വഴങ്ങി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയയ്ക്ക് 12 കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായിരുന്നില്ല. ഓസ്‌ട്രേലിയയെ പരിധിവരെ പ്രതിരോധിക്കാന്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമിനായി. കളിക്കിടെ ഇന്ത്യയുടെ സന്ദേശ് ജിംഗന് പരിക്കേല്‍ക്കുകയും ചെയ്തു. 

അതേസമയം പരിക്കുകളെത്തുടര്‍ന്ന് മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് കളിച്ചിരുന്നില്ല. 2011ലെ ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News