April 14, 2024
April 14, 2024
ദുബായ്: യു.എ.ഇയിൽ അപകടകരവും കേടായതും ഹാനികരവുമായ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം. യു.എ.ഇയിലെ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്കും ബന്ധപ്പെട്ടവർക്കും മാത്രമാണ് ഇത്തരം അപേക്ഷ സമർപ്പിക്കാനുള്ള അവകാശം നൽകിയിരുന്നത്.
സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും ആപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ലോഗ് ഇൻ ചെയ്ത ശേഷം പിൻവലിക്കേണ്ട ഉൽപന്നത്തെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണം. പിന്നീട് സാധനം പിൻവലിച്ചാൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്യും. അപേക്ഷ സമർപ്പിക്കുന്നതിന് ഫീ അടക്കേണ്ടതില്ല. ഏത് സമയത്തും സമർപ്പിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക മന്ത്രാലയത്തിലെ മത്സര, ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ രാജ്യത്തെ ഉൽപന്ന നിർമാതാക്കളുമായും ഏജന്റുമാരുമായും സഹകരിച്ചാണ് പുതിയ സേവനം നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യം, സുരക്ഷ, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുക, ചില്ലറ വ്യാപാരികളുടെയും നിർമാതാക്കളുടെയും അവകാശങ്ങൾ ഉറപ്പാക്കുക, വിപണി സ്ഥിരത നിലനിർത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പിൻവലിച്ച സാധനങ്ങളും മാനദണ്ഡങ്ങൾ പാലിക്കാത്ത സാധനങ്ങളും ഏതൊക്കെയെന്ന് മനസ്സിലാക്കാനും വെബ്സൈറ്റ് വഴി സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F