April 16, 2024
April 16, 2024
അബുദാബി: യുഎഇയില്‍ കനത്ത മഴ. അസ്ഥിര കാലാവസ്ഥ വ്യോമയാന മേഖലയേയും ബാധിച്ചു. 25 മിനിറ്റോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്. പുലര്‍ച്ചെ മുതലുള്ള 21 ഔട്ട്ബൗണ്ടും 24 ഇന്‍ബൗണ്ട് ഫ്‌ളൈറ്റുകളും റദ്ദാക്കി. മൂന്ന് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
അതേസമയം മിക്കയിടത്തും മഴ ഇപ്പോഴും തുടരുകയാണ്. ദുബായില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് നാളെയും (ഏപ്രില്‍ 17) ഓണ്‍ലൈന്‍ ക്ലാസ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F