Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയില്‍ തൊഴില്‍ ആവശ്യങ്ങള്‍ക്കായി ഉംറ വിസ ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ്

April 14, 2024

news_malayalam_new_rules_in_saudi

April 14, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: തൊഴില്‍ ആവശ്യങ്ങള്‍ക്കായി ഉംറ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം  മുന്നറിയിപ്പ് നല്‍കി. തീര്‍ഥാടനം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ഉംറ വിസ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. വിസാ ചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയ മന്ത്രാലയം തൊഴില്‍ ആവശ്യങ്ങള്‍ക്ക് ഉംറ വിസകള്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി.

ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. വിസാ കാലാവധി തീരുന്നതിന് മുമ്പ് തീര്‍ഥാടകര്‍ രാജ്യം വിടണമെന്നും ഹജ്ജ്- ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ഉംറ വിസകള്‍ അനധികൃത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News