Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
സൗദിയിൽ വീടിന് തീപിടിച്ച് നാല്  കുട്ടികൾക്ക് ദാരുണാന്ത്യം

February 21, 2024

news_malayalam_death_news_in_saudi

February 21, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ- സൗദിയിലെ സുറാത്ത ഉബൈദ ഗവർണറേറ്റിലുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. അലി ബിൻ മാനിഅ അൽഹസ്സനി അൽഖഹ്താനി എന്ന സൗദി പൗരന്റെ വീട്ടിൽ ഇന്നലെ (ചൊവ്വ) അർദ്ധരാത്രിയാണ് സംഭവം. 

അഞ്ച് പെൺമക്കളും നാല് ആൺ മക്കളും ഉള്ളതിൽ  നാല് ആൺമക്കളാണ് മരിച്ചത്. പതിനൊന്ന്, ഏഴ്, അഞ്ച്, രണ്ട് വയസ്സ് പ്രായമുള്ളവരാണ് മരണപ്പെട്ടത്. 

പ്രദേശത്തെ സ്‌കൂളിൽ വാച്ച്മാൻ ആയി ജോലി ചെയ്യുന്ന അദ്ദേഹം അർദ്ധരാത്രി രണ്ട് മണിക്ക് ശേഷം വീടിന് തീപിടിക്കുന്നത് കണ്ട് ഞെട്ടി എഴുന്നേൽക്കുകയായിരുന്നു.   തുടർന്ന് നടത്തിയ  രക്ഷാപ്രവർത്തനത്തിൽ  പെൺകുട്ടികൾ ഉറങ്ങുകയായിരുന്ന റൂമിൽ നിന്ന് അവരെ പരിക്കുകളില്ലാതെ  രക്ഷിക്കാനായെന്ന് പിതാവ് വാർത്താ ഏജന്സികളോട് പറഞ്ഞു. 

ആൺ കുട്ടികൾ കിടന്നിരുന്ന  റൂമിലേക്ക് കയറി അവരെ രക്ഷിക്കാൻ  കഴിഞ്ഞില്ല. അപ്പോഴേക്കും വീട് മുഴുവൻ തീ പടർന്നിരുന്നു. മൂന്ന് കുട്ടികൾ  സംഭവസ്ഥലത്ത് വെച്ചും  നാലാമത്തെ കുട്ടി ആശുപത്രിയിലെ ഐ.സി.യുവിലുമാണ് മരണപ്പെട്ടത്.

സുറാത്ത് ഉബൈദ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹസ്സൻ ബിൻ മുഹമ്മദ് അൽകാമി തന്റെയും വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുന്യാന്റേയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അനുശോചനവും പ്രാർത്ഥനകളും ഇരകളുടെ പിതാവും മന്ത്രാലയത്തിലെ ജീവനക്കാരനുമായ  അലി മാനിഅയുടെ വീട്ടിലെത്തി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News