Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തില്‍ അധ്യാപകരുടെ വിരലടയാള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ പ്രബല്യത്തില്‍; പാലിക്കാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കും

February 17, 2024

news_malayalam_finger_print_registration_of_teachers_in_effect_in_kuwait

February 17, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുവിദ്യാഭ്യാസം, അറബ്, സ്വകാര്യ, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിരലടയാള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ നിര്‍ബന്ധമാക്കി. വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുപ്രകാരം കിന്റര്‍ഗാര്‍ട്ടനുകളും സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ സ്‌കൂളുകളും പ്രതിദിനം അഞ്ച് മണിക്കൂര്‍ പ്രവര്‍ത്തിക്കും. മറ്റ് ഘട്ടങ്ങളില്‍ 45 മിനിറ്റ് ഗ്രേസ് പീരീഡ് ഉള്‍പ്പെടെ ആറ് മണിക്കൂര്‍ ഷെഡ്യൂള്‍ ഉണ്ടായിരിക്കും.  

അധ്യാപകര്‍, അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും ഫിംഗര്‍പ്രിന്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതായും മന്ത്രാലയം അറിയിച്ചു. ഒരാഴ്ച സമയപരിധി നല്‍കും. തുടര്‍ന്ന് വിരലടയാളം രജിസ്റ്റര്‍ ചെയ്യാത്ത ജീവനക്കാരുടെ ശമ്പളം മുന്‍കൂര്‍ അറിയിപ്പ് കൂടാതെ വെട്ടിക്കുറയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാര്‍ നിയമം പാലിക്കുന്നത് ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശമ്പള വിതരണം നിര്‍ത്തിവെയ്ക്കാന്‍ നിയമനടപടി സ്വീകരിക്കും. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News