Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പരിധി നിശ്ചയിച്ചു

January 09, 2024

news_malayalam_new_rules_in_kuwait

January 09, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസിന്റെ പരിധി നിശ്ചയിച്ചു. വാണിജ്യ- വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അല്‍ ഐബാന്‍ ഫീസ് നിരക്ക് നിശ്ചയിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സഹാബിന്റെ ശുപാര്‍ശ പ്രകാരം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ഏകോപനത്തോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. 

രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ യാത്രാ നിരക്ക് ഉള്‍പ്പെടെയുള്ള പരമാവധി ചെലവ് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. തൊഴിലുടമയുമായുള്ള കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് തുക ഉള്‍പ്പെടെയുള്ള അര്‍ഹതപ്പെട്ട മുഴുവന്‍ അവകാശങ്ങളും തിരികെ ലഭിക്കാന്‍ തൊഴിലുടമയെ പ്രാപ്തമാക്കുന്നതാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

പുതിയ തീരുമാന പ്രകാരം, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരമാവധി നിരക്ക്, ടിക്കറ്റ് തുക ഉള്‍പ്പെടെ 750 കുവൈത്ത് ദിനാറാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് 575 കുവൈത്ത് ദിനാറും സ്‌പോണ്‍സര്‍ നല്‍കുന്ന പ്രത്യേക പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 350 കുവൈത്ത് ദിനാറുമാണ് നിശ്ചയിച്ചിട്ടുള്ളത്. 

പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫോര്‍മേഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളാണ് .

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News