Breaking News
ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു |
സൗദിയിലുള്ളവർക്ക് ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു എന്ന വാർത്ത വ്യാജമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

January 02, 2024

news_malayalam_hajj_umrah_updates

January 02, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദിയിൽ നിന്നുള്ള തീർഥാടകർക്ക് ഹജ്ജിന്  രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഈ വർഷത്തെ ഹജ്ജിന് സൗദിയിൽ നിന്നുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചെന്നും പാക്കേജുകൾ പ്രഖ്യാപിച്ചെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിലൂടെ നിഷേധക്കുറിപ്പ് ഇറക്കിയത്.

ഹജ്ജ് രജിസ്ട്രേഷനുമായോ, പാക്കേജുകളുമായോ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഹജ്ജ് രജിസ്ട്രേഷനെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയോ മാത്രമേ പുറത്തുവിടുകയുള്ളൂ. ബെനിഫിഷ്യറി കെയർ സെൻററിലേക്ക് ഫോൺ വിളിച്ചും പൊതുജനങ്ങൾക്ക് ശരിയായ വിവരം അറിയാനുള്ള സൗകര്യമുണ്ട്. അങ്ങനെ കിട്ടുന്ന വിവരങ്ങളിൽ മാത്രം വിശ്വസിക്കുക. തെറ്റായ വിവരങ്ങളും വാർത്തകളും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളും ഒഴിവാക്കുകയെന്നും അധികൃതർ നിർദേശിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News