Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
വിരലടയാളം മാറ്റാൻ സർജറി,കുവൈത്തിൽ നിന്ന് നാടുകടത്തുന്നവരുടെ മുഖ,നേത്ര അടയാളങ്ങളും പകർത്തും 

September 02, 2023

Malayalam_Gulf_News

September 02, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്തിൽ നിയമലംഘനങ്ങള്‍ക്ക് നാടുകടത്തപ്പെട്ടവര്‍ കൃത്രിമ മാർഗങ്ങളിലൂടെ തിരിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ കര്ശനമാക്കിയതായി അധികൃതർ അറിയിച്ചു. 
വിരലടയാളം ശസ്ത്രക്രിയ ചെയ്ത് മാറ്റം വരുത്തിയ 2 പേര്‍ കുവൈത്തിൽ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കിയത്.

വിരലടയാളത്തിനു പുറമെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ മുഖവും, കണ്ണും റെക്കോർഡ് ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായും അധികൃതർ വ്യക്തമാക്കി. നാളെ (ഞായറാഴ്ച) മുതല്‍ പുതിയ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുന്നതായിരിക്കും. കുവൈത്തിൽ നിലവില്‍ വിരലടയാളം മാത്രം രേഖപ്പെടുത്തിയാണ് നാടുകടത്തിയിരുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News