Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് പ്രവാസി ഡോക്ടര്‍ക്ക് പിഴയും നാടുകടത്തലും വിധിച്ചു

January 24, 2024

news_malayalam_arrest_updates_in_kuwait

January 24, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് കോസ്‌മെറ്റിക് ക്ലിനിക്കിലെ  പ്രവാസി ഡോക്ടര്‍ക്ക് അയ്യായിരം കുവൈത്ത് ദിനാര്‍ പിഴ വിധിച്ചു. കുവൈത്ത് സിവില്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കുവൈത്ത് സ്വദേശിയായ യുവതിക്ക് ചികിത്സ പിഴവ് മൂലം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തേണ്ടി വന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് ഫയല്‍ ചെയ്തിരുന്നു.

ഡെര്‍മറ്റേളജിസ്റ്റായ ഡോക്ടര്‍ ലിപ്പോസക്ഷനില്‍ (ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ) സ്‌പെഷ്യലൈസ് ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും വ്യക്തമാക്കി. അതേസമയം ഇതേ കേസില്‍ പ്രതിക്ക് ആറ് മാസത്തെ തടവും ശിക്ഷ കഴിഞ്ഞ് നാടുകടത്തലും ക്രിമിനല്‍ കോടതി വിധിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News