Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഏഴ് പ്രവാസികള്‍ക്ക് തടവും പിഴയും വിധിച്ചു

December 10, 2023

Qatar_Malayalam_News

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഏഴ് പ്രവാസികള്‍ക്ക് കസേഷന്‍ കോടതി പത്ത് വര്‍ഷം തടവ് വിധിച്ചു. മണി എക്‌സ്‌ചേഞ്ച് മേഖലയില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതികള്‍. പ്രതികള്‍ക്കും കേസില്‍ ഉള്‍പ്പെട്ട മൂന്ന് ട്രേഡിംഗ് കമ്പനികള്‍ക്കും 60 മില്യണ്‍ കുവൈത്ത് ദിനാര്‍ പിഴയും കുവൈത്ത് കോടതി വിധിച്ചു. രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ സംഘമാണ് പിടിയിലായത് എന്നാണ് വിവരം. 

60 ദശലക്ഷം കുവൈത്ത് ദിനാര്‍ വെളുപ്പിക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അതേസമയം പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ നിന്നും അനധികൃതമായി ശേഖരിച്ച പണം മറ്റ് രണ്ട് കമ്പനികളുടേയും ഏജന്റുമാരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News