Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നേഴ്സ് മരിച്ചു 

March 30, 2024

news_malayalam_death_news_in_saudi

March 30, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: റിയാദ്​: സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നേഴ്സ് ​ മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്​കുന്നേൽ ധന്യ രാജൻ (35) ആണ്​ മരിച്ചത്​. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്​.എം.സി) ആശുപത്രിയിലെ നേഴ്‌സായിരുന്നു. അവിവാഹിതയാണ്​.

പിതാവ്: സി.എസ്​. രാജൻ, മാതാവ്​: അമ്മിണി രാജൻ. സഹോദരികൾ: രമ്യ, സൗമ്യ. സൗദിയിലെത്തുന്നതിന്​ മുമ്പ്​ ധന്യ എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്​റ്റാഫ് നേഴ്‌സായിരുന്നു.

എസ്​.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹികപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂരും ധന്യയുടെ സഹപ്രവർത്തകരായ അനീഷ്​, റഫീഖ്​ പട്ടാമ്പി, അജീഷ്​, സിജോയ്​ എന്നിവരും അറിയിച്ചു​.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News