Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ പ​രി​സ്ഥി​തി നി​യ​മം ക​ര്‍ശ​ന​മാ​ക്കു​ന്നു

December 07, 2023

 Qatar_News_Malayalam

December 07, 2023

ന്യൂസ്‌റൂം ബ്യുറോ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ പ​രി​സ്ഥി​തി നി​യ​മം ക​ര്‍ശ​ന​മാ​ക്കാ​ന്‍ ഒ​രു​ങ്ങി പരിസ്ഥിതി പ​ബ്ലി​ക് അ​തോ​റി​റ്റി. മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടി​യാ​ല്‍ 250 ദിനാ​ര്‍ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്‌​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​ നി​ന്ന് പു​ക​വ​ലി​ച്ചാ​ല്‍ 50 ദീ​നാ​ര്‍ മു​ത​ല്‍ 100 ദീ​നാ​ര്‍ വ​രെ​ പി​ഴ ഈ​ടാ​ക്കും. 

ശീ​ത​കാ​ല ക്യാ​മ്പു​ക​ളു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് സ​സ്യ​ങ്ങ​ളോ മ​ര​ങ്ങ​ളോ പി​ഴു ​തെ​റി​ഞ്ഞാ​ലും പി​ഴ ചു​മ​ത്തും. ക്യാ​മ്പ് ഏ​രി​യ​ക​ളി​ല്‍ മാ​ലി​ന്യം ക​ത്തി​ക്കാ​നോ മ​ണ്ണു കു​ഴി​ക്കാ​നോ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്കോ അ​നു​മ​തി​യി​ല്ല. ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത് നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കാ​​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് അധികൃതരുടെ പ്ര​തീ​ക്ഷ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും നിയമ ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ ഉ​ട​ന്‍ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News