Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിൽ സഹേൽ ആപ്പിന്‍റെ ഇംഗ്ലീഷ് പതിപ്പ് വരുന്നു

February 13, 2024

news_malayalam_new_rules_in_kuwait

February 13, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഇടപാടുകളുടെ ഏകീകൃത പ്ലാറ്റ്‌ഫോമായ സഹേൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്നതായി റിപ്പോർട്ട്. സഹേൽ ആപ്ലിക്കേഷന്‍റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്നും വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ ഇംഗ്ലീഷ് ഭാഷ ഉൾപ്പെടുത്തുമെന്നും 'സഹേൽ' ആപ്പിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസത്തെ ഉദ്ധരിച്ച് ‘കുവൈത്ത് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

"ആപ്ലിക്കേഷൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന അറബി ഇതര ഭാഷ സംസാരിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അവരുടെ ആശങ്കകളെ മാനിക്കുന്നതിനാൽ, വരാനിരിക്കുന്ന അപ്‌ഡേറ്റുകളിൽ ഇംഗ്ലീഷ് പതിപ്പ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്" - യൂസഫ് കാസ പറഞ്ഞു. 

എന്നാൽ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്ന തീയതി വ്യക്തമല്ല. നിലവിൽ അറബി ഭാഷയിൽ മാത്രമാണ് ആപ്പിൽ വിവരങ്ങൾ ഉള്ളത്. ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നതോടെ പ്രവാസികള്‍ക്ക് ഉപകാരപ്രദമാകും.

സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബർ 15 നാണ് സഹേൽ ആപ് പുറത്തിറക്കിയത്. നിലവില്‍ 35 സര്‍ക്കാര്‍ വകുപ്പുകളുടെ 350 ലധികം സർവീസുകൾ ഇതു വഴി ലഭ്യമാണ്. രേഖകളുടെ സാധുത ഉറപ്പു വരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉണ്ട്. സ്വദേശികളും വിദേശികളുമടക്കം പതിനാറ് ലക്ഷത്തിലധികം പേർ നിലവിൽ ആപ്പിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോണിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സിവിൽ ഐ.ഡി ഉപയോഗിച്ച് ആപ്പിൽ രജിസ്റ്റർ ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News