Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം

October 17, 2023

news_malayalam_driving_license_checked_in_kuwait

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: മുന്‍ വര്‍ഷങ്ങളില്‍ പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പരിശോധിക്കാനാണ് അധികൃതരുടെ നിര്‍ദേശം. ആറ് ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ലൈസന്‍സ് സംബന്ധിച്ച മുന്‍കാല ഫയലുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനാണ് നിര്‍ദേശം. യോഗ്യത ഇല്ലാത്തവര്‍ അനധികൃത മാര്‍ഗങ്ങളിലൂടെ ഡ്രൈവിങ് ലൈസന്‍സുകള്‍ നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

പരിശോധനയില്‍ നിയമലംഘനം കണ്ടെത്തുന്നവരുടെ ലൈസന്‍സുകള്‍ റദ്ദാക്കും. കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്യണമെന്നും കുറഞ്ഞത് 600 ദിനാര്‍ ശമ്പളം വേണമെന്നുമാണ് നിയമം. നിലവില്‍ എട്ടു ലക്ഷം പ്രവാസികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെന്നാണ് കണക്ക്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News