Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കി

December 11, 2023

 Malayalam_Gulf_News

December 11, 2023

ന്യൂസ്‌റൂം ഡെസ്ക് 

കുവൈത്ത് സിറ്റി:  കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ പരിശോധനയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി ആരോഗ്യ മന്ത്രാലയം ഏകോപിപ്പിച്ചതായി പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. 

പുതിയ നിയമപ്രകാരം മറ്റു രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധന നടത്തണം. ജോലി ചെയ്യാന്‍ യോഗ്യരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കല്‍ പരിശോധന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. രാജ്യത്തെത്തുന്ന തൊഴിലാളികളുടെ മെഡിക്കല്‍ യോഗ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു തരത്തിലുമുള്ള നിയമ ലംഘനങ്ങളും അംഗീകരിക്കില്ലെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News