Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്ത് ധനകാര്യ മന്ത്രാലയത്തിന് നേരെ സൈബർ ആക്രമണം

September 18, 2023

Malayalam_Qatar_News

September 18, 2023

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത്: കുവൈത്തിൽ ഇന്ന് (തിങ്കളാഴ്ച്ച) പുലർച്ചെ ധനകാര്യ മന്ത്രാലയത്തിന്റെ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം നേരിട്ടതായി അധികൃതർ വെളിപ്പെടുത്തി. സൈബർ ആക്രമണത്തെ തുടർന്ന് പരിരക്ഷണ പ്രോട്ടോക്കോൾ സംവിധാനം പ്രവർത്തനക്ഷമമാവുകയും, ഹാർഡ്‌വെയർ ഉപകരണങ്ങൾ ഡിസ്കണക്റ്റായെന്നും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 

അതേസമയം, സർക്കാറിന്റെ ഫിനാൻഷ്യൽ സെർവറുകളും മന്ത്രാലയത്തിനുള്ളിലെ മറ്റ് പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഹാക്കിങ്ങിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News