Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയില്‍ സർക്കാർ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനുള്ള വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു 

February 15, 2024

news_malayalam_new_rules_in_saudi

February 15, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ - സൗദി അറേബ്യയിൽ സർക്കാർ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനുള്ള വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും ദേശീയ വസ്ത്രം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശകരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കണമെന്നും മുഴുവന്‍ പേരുവിവരങ്ങളും രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. മുന്‍കൂട്ടി അനുമതി നേടാതെ ക്ലാസ് മുറികളിലും സ്‌കൂളുകളിലെ അനുബന്ധ സൗകര്യങ്ങളിലും സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് വിലക്കി.

സന്ദര്‍ശകര്‍ സ്‌കൂളുകളില്‍ ഫോട്ടോകളെടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്. സ്‌കൂള്‍ സമയത്ത് വിദ്യാര്‍ഥികളെ വിടുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ബാധകമാണ്. സ്‌കൂള്‍ സമയത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന രക്ഷകര്‍ത്താവിന്റെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പുവരുത്തി പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും.

സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പ്രാദേശിക സമൂഹത്തിനും അനുമതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ സമര്‍പ്പിക്കാം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷക്ക് സന്ദര്‍ശകന്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായം തേടണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News