Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
എഎഫ്‌സി ഏഷ്യന്‍ കപ്പ്; ഖത്തറില്‍ മെട്രോ, മെട്രോ ലിങ്ക് സര്‍വീസുകള്‍ക്ക് മാറ്റം

January 10, 2024

news_malayalam_afc_asian_cup_updates

January 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ ഭാഗമായി ദോഹ മെട്രോ, മെട്രോ ലിങ്ക് സര്‍വീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനായി ദോഹ മെട്രോയുടേയും ലുസൈല്‍ ട്രാമിന്റേയും പ്രവര്‍ത്തന സമയം മാറ്റിയതായി ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ ദോഹ മെട്രോ അധികൃതര്‍ അറിയിച്ചു. ജനുവരി 12, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ മെട്രോ, മെട്രോ ലിങ്ക് സര്‍വീസുകള്‍ ആരംഭിക്കും. സ്‌പോര്‍ട്‌സ് സിറ്റിയിലേക്കുള്ള മെട്രോ എക്‌സ്പ്രസ്, അല്‍ വാബ് ക്യുഎല്‍എം (QLM) സ്‌റ്റേഷന്റെ ഷെല്‍ട്ടര്‍ 2-ല്‍ നിന്ന് സര്‍വീസുകള്‍ നടത്തുമെന്നും അതോറിറ്റി അറിയിച്ചു. 

ചില മേഖലകളിലെ മെട്രോ ലിങ്ക് സേവനങ്ങളിലും മാറ്റമുണ്ട്. 

1) M 311 മെട്രോ ലിങ്ക് (മുറൈഖ്) - സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഷന് പകരം അല്‍ സുഡാനില്‍ നിന്ന് പ്രവര്‍ത്തിക്കും. 
2) M 202 , M 203 മെട്രോ ലിങ്ക് ( ഘരഫത്ത് അല്‍ റയ്യാന്‍, വെസ്റ്റ് & അല്‍ ഘരാഫ സ്‌പോര്‍ട്‌സ് ക്ലബ്ബ് ) - എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഷന് പകരം ഖത്തര്‍ നാഷണല്‍ ലൈബ്രറി സ്റ്റേഷനിലെ ഷെല്‍ട്ടര്‍ 1ല്‍ നിന്ന് പ്രവര്‍ത്തിക്കും.

ടൂര്‍ണമെന്റിനെത്തുന്ന ആരാധകര്‍ക്കായി 37 മെട്രോ സ്‌റ്റേഷനുകള്‍ സജ്ജമാണെന്നും അഞ്ച് സ്‌റ്റേഡിയങ്ങള്‍ മെട്രോയുമായും നാല് സ്റ്റേഡിയങ്ങള്‍ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ വഴിയും ബന്ധിപ്പിച്ചിട്ടുണ്ടെന്നും എഎഫ്‌സി പ്രാദേശിക സംഘാടക സമിതിയുടെ മൊബിലിറ്റി ആന്‍ഡ് ലോജിസ്റ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ അല്‍ മൊഫ്ത പറഞ്ഞു. 

ടൂര്‍ണമെന്റിന് വേദിയാകുന്ന ഒന്‍പത് സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും 81,000 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തയ്യാറാക്കിയതായും 600 പരിസ്ഥിതി സൗഹൃദ ബസുകള്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കുമായി സേവനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News