Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദിയിൽ ട്രാഫിക് പിഴ ഇളവിന്റെ മറവിൽ തട്ടിപ്പിന് സാധ്യത; ജാഗ്രത പുലർത്താൻ നിർദേശം

April 15, 2024

news_malayalam_new_rules_in_saudi

April 15, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ് - സൗദി അറേബ്യയിൽ ട്രാഫിക് പിഴകളില്‍ അമ്പത് ശതമാനം ഇളവ് അനുവദിച്ചത് ഏപ്രിൽ 18 മുതല്‍ നിലവില്‍ വരുമെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ അബ്ഷിര്‍ ആപ്ലിക്കേഷന്‍ മുന്നറിയിപ്പ് നല്‍കി. വ്യക്തിഗത തിരിച്ചറിയല്‍ രേഖകളോ, ബാങ്ക് വിവരങ്ങളോ അപരിചിതർക്ക് കൈമാറരുത്. അബ്ഷിര്‍ യൂസര്‍നെയിമും പാസ്‌വേര്‍ഡും ആര്‍ക്കും കൈമാറരുതെന്നും അതോറിറ്റി മുന്നറിയിപ്പിൽ വ്യക്തമാക്കി.

സ്വദേശികൾക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ട്രാഫിക് പിഴ ആനുകൂല്യം ലഭിക്കും. എന്നാല്‍ ട്രാഫിക് പിഴകള്‍ ആവര്‍ത്തിക്കരുതെന്നും എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്നതെന്നും അബ്ശിര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News