Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ബെനഫിറ്റ് പേ' ആപ്പിലൂടെ തട്ടിപ്പ് : കോഴിക്കോട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും നഷ്ടപ്പെട്ടതായി പരാതി

August 19, 2023

August 19, 2023

ന്യൂസ്‌റൂം ബ്യുറോ

മനാമ:പ്രവാസികളുടെ പണം ചോർത്താൻ ബഹ്‌റൈനിലെ 'ബെനഫിറ്റ്  പേ' ആപ്പിലൂടെയും തട്ടിപ്പ്.തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശിയുടെ അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ തുകയും ഇത്തരത്തിൽ നഷ്ടപ്പെട്ടതായാണ് അധികൃതർക്ക് പരാതി ലഭിച്ചിരിക്കുന്നത്. കോവിഡ്19 വാക്സീൻ അവസാന ഡോസ്  എടുക്കാത്തവരെ ലക്ഷ്യമാക്കിയാണ് ഇത്തവണ സംഘം വല വിരിക്കുന്നത്.


കോവിഡ് വാക്സീൻ ഒരു ഡോസ് എടുക്കാൻ ബാക്കിയുണ്ടെന്ന് അറിയിച്ചാണ് വാട്സാപിൽ കോൾ ലഭിച്ചതെന്ന് തട്ടിപ്പിനിരയായ മലയാളി പറഞ്ഞു. വാക്സീൻ ഒരു ഡോസ് കൂടി എടുക്കാൻ ഉള്ളത് കൊണ്ട് കോൾ വിശ്വസിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, വിളിച്ച ആളുടെ പ്രഫൈലിൽ ഉന്നത പോലീസെന്ന്  തോന്നിക്കുന്ന വ്യക്തിയുടെ ചിത്രമാണ് കണ്ടതെന്നും ഇതാണ് വിശ്വസിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.പ്രൊഫൈലിൽ അറബിക്കിൽ എന്തോ എഴുതിയിരുന്നതായും ബഹ്‌റൈൻ പൊലീസ് ഇംഗ്ലിഷ് സംസാരിക്കുന്നത് പോലെയാണ് കോളിൽ സംസാരിച്ചതെന്നും അദ്ദേഹം പറയുന്നുണ്ട്. അടുത്ത ദിവസം വിമാനത്താവളത്തിലേക്ക് വാക്സീൻ എടുക്കാൻ എത്തണമെന്നായിരുന്നു തട്ടിപ്പുക്കാരന്റെ നിർദേശം.

തുടർന്ന്, തിരിച്ചറിയലിനായി ബെനഫിറ്റ് പേയിൽ നിന്നുള്ള ഒടിപി നമ്പർ പറഞ്ഞുതരണമെന്നും വിളിച്ചയാൾ ആവശ്യപ്പെട്ടു. ഫോൺ ഹോൾഡ് ചെയ്തു കൊണ്ട് തന്നെ മെസേജായി വന്ന നമ്പർ അദ്ദേഹം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഉടനെ, മലയാളിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ടതായി അദ്ദേഹത്തിന് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R

 


Latest Related News