Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 30ലധികം വിമാനസർവീസുകൾ വൈകി

December 26, 2023

news_malayalam_weather_update_in_india

December 26, 2023

ന്യൂസ്‌റൂം ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 30ലധികം വിമാനസർവീസുകൾ വൈകി. ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് കനത്ത മൂടൽമഞ്ഞ് ഡൽഹി നഗരത്തിൽ വ്യാപിച്ചത്. ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, സരായ് കാലെ ഖാൻ, എയിംസ്, സഫ്ദർജംഗ്, ആനന്ദ് വിഹാർ എന്നീ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞുണ്ട്. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് പടരുന്നതായി കാലാവസ്ഥ വകുപ്പ് 
വ്യക്തമാക്കി.

നഗരത്തിലെ ഗതാഗതത്തെയും മൂടൽ മഞ്ഞ് ബാധിച്ചിട്ടുണ്ട്. 50 മീറ്ററിൽ താഴെ ദൂരക്കാഴ്ച മാത്രമാണ് വിവിധയിടങ്ങളിലുള്ളത്. ശൈത്യം രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, കനത്ത മൂടൽമഞ്ഞ് കാരണം വടക്കൻ മേഖലയിൽ 14 ട്രെയിനുകൾ വൈകുന്നതായി നോർത്തേൺ റെയിൽവേയും അറിയിച്ചു. നോർത്തേൺ സോണിൽ  മൂടൽമഞ്ഞ് 14 ട്രെയിനുകളുടെ സമയത്തെ ബാധിച്ചതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പ്രസ്താവനയിൽ വ്യക്തമാക്കി.

പുരി-ന്യൂഡൽഹി പുരുഷോത്തം എക്‌സ്പ്രസ്, ഹൗറ-ന്യൂഡൽഹി പൂർവ എക്‌സ്പ്രസ്, കാൺപൂർ-ന്യൂഡൽഹി ശ്രമശക്തി, അലഹബാദ്-ന്യൂഡൽഹി പ്രയാഗ്‌രാജ്, അസംഗഡ്-ഡൽഹി കൈഫിയത് എക്‌സ്പ്രസ്, ഭഗൽപൂർ-ആനന്ദ് വിഹാർ വിക്രംശില്ല, ഗയ-ന്യൂ ഡൽഹി മഗധ് എക്സ്പ്രസ്, ദിബ്രുഗഡ്-ന്യൂ ഡൽഹി രാജധാനി, ദുർഗ്-നിസാമുദ്ദീൻ സമ്പർക്കക്രാന്തി, ചെന്നൈ-ന്യൂ ഡൽഹി ജി.ടി എക്സ്പ്രസ്, ഹൈദരാബാദ്-ന്യൂ ഡൽഹി തെലങ്കാന, ഹബീബ്ഗാംഗ്-ന്യൂ ഡൽഹി ഭോപ്പാൽ എക്സ്പ്രസ്, ഖജുരാഹോ-കുരുക്ഷേത്ര എക്സ്പ്രസ്, വാസ്കോ-നിസാമുദ്ദീൻ ഗോവ എക്സ്പ്രസ് എന്നിവയാണ് വൈകിയോടുന്ന ട്രെയിനുകൾ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News