Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ്; മത്സരങ്ങളുടെ നിയന്ത്രണത്തിന് ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി ഉപയോഗിക്കും

December 19, 2023

Malayalam_Gulf_News

December 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ വേദിയാകുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി (SAOT) ഉപയോഗിക്കും. ടൂര്‍ണമെന്റിലെ മാച്ച് ഒഫിഷ്യല്‍സിന് വേഗത്തില്‍ തീരുമാനമെടുക്കുന്നതിനാണ് പുതിയ സംവിധാനം. 2024 ജനുവരി മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ 51 മത്സരങ്ങളിലും പുതിയ ടെക്‌നോളജി ഉപയോഗിക്കും. 

ഇതാദ്യമായാണ് എഎഫ്‌സി ടൂര്‍ണമെന്റില്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് സെമി ഓട്ടോമേറ്റഡ് ടെക്‌നോളജി സംവിധാനം ഉപയോഗിക്കുന്നത്. പുതിയ ടെക്‌നോളജിയുടെ ഉപയോഗം ടൂര്‍ണമെന്റിന്റെ നിലവാരം ഉയര്‍ത്തുമെന്ന് എഎഫ്‌സി പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ പറഞ്ഞു.  

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനത്തില്‍ 12 സ്‌പെഷ്യലൈസ്ഡ് ക്യാമറകളാണുള്ളത്. ഇത് പന്തിന്റെ കൃത്യമായ സ്ഥാനവും കളിക്കളത്തില്‍ കളിക്കാരുടെ സ്ഥാനവും ട്രാക്ക് ചെയ്യും. ഇത് ഓഫ്‌സൈഡ് ലൈനുകള്‍ വേഗത്തില്‍ പരിശോധിക്കാന്‍ സഹായിക്കും. ശേഷം വിവരങ്ങള്‍ റഫറിക്ക് കൈമാറും. കളിക്കളത്തില്‍ അന്തിമ തീരുമാനം റഫറിയുടേതായിരിക്കും. സ്‌ക്രീനില്‍ ത്രീഡി അനിമേഷന്‍ രൂപത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുമെന്നതാണ് SAOT യുടെ പ്രത്യേകത.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News