October 31, 2023
October 31, 2023
ദോഹ: ദക്ഷിണ കൊറിയയിലെ ചാങ്‌വോണിൽ നടന്ന 15-ാമത് ഏഷ്യൻ ഷൂട്ടിംഗ് വനിത ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഖത്തറിന് സ്വർണം. അമാൽ മുഹമ്മദാണ് സ്‌കീറ്റ് ഇനത്തിൽ സ്വർണം സ്വന്തമാക്കിയത്.
കൂടാതെ, ഖത്തർ ചാമ്പ്യൻമാരായ മുഹമ്മദ് അൽ റുമൈഹി, റാഷിദ് അൽ അത്ബ, സയീദ് ബു ഷെരെബ് എന്നിവർ ഗ്രൂപ്പ് മത്സരത്തിലും സ്വർണം നേടി.
അതേസമയം, ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗത്തിലും ഖത്തർ സ്വർണം സ്വന്തമാക്കിയിരുന്നു. റാഷിദ് അൽ അത്ബയാണ് സ്‌കീറ്റ് ഇനത്തിൽ സ്വർണം സ്വന്തമാക്കിയത്. 60 ടാർഗെറ്റുകളിൽ 53 ടാർഗെറ്റുകളും ഷൂട്ട് ചെയ്താണ് അൽ അത്ബ ഒന്നാമതെത്തിയത്. കൂടാതെ, 2024 ലെ പാരീസ് ഒളിമ്പിക്സിലെ ഷൂട്ടിംഗ് മത്സരത്തിൽ അൽ അത്ബ യോഗ്യത നേടി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F