Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഖത്തറിന് സ്വർണം 

October 26, 2023

news_malayalam_sports_news_updates

October 26, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ദക്ഷിണ കൊറിയയിലെ ചാങ്‌വോണിൽ നടന്ന 15-ാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഖത്തറിന് സ്വർണം. റാഷിദ് അൽ അത്ബയാണ് സ്‌കീറ്റ് ഇനത്തിൽ സ്വർണം സ്വന്തമാക്കിയത്. 60 ടാർഗെറ്റുകളിൽ 53 ടാർഗെറ്റുകളും ഷൂട്ട് ചെയ്താണ് അൽ അത്ബ ഒന്നാമതെത്തിയത്. 

ദക്ഷിണ കൊറിയയിലെ രണ്ട് ദിവസത്തെ യോഗ്യത മത്സരത്തിലും125 ടാർഗെറ്റുകളിൽ 120 എന്ന സ്‌കോറുമായി അൽ അത്ബ ഒന്നാമതെത്തിയിരുന്നു. കൂടാതെ, 2024 ലെ പാരീസ് ഒളിമ്പിക്സിലെ ഷൂട്ടിംഗ് മത്സരത്തിൽ അൽ അത്ബ യോഗ്യത നേടി. 

അതേസമയം, ദക്ഷിണ കൊറിയയുടെ കിം മിൻഷു (51/60) വെള്ളിയും, ചൈനീസ് തായ്‌പേയിയുടെ യുവാൻ ലീ മെങ് (42/50) വെങ്കലവും ഷൂട്ടിങ്ങിൽ നേടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News