Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ചൈനയിൽ നടക്കുന്ന ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ ഖത്തറും പങ്കെടുക്കും 

October 18, 2023

news_malayalam_asian_para_games_updates

October 18, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കാനിരിക്കുന്ന ഏഷ്യൻ പാരാ ഗെയിംസിന്റെ നാലാം പതിപ്പിൽ ഖത്തറും പങ്കെടുക്കുന്നു. ഖത്തർ സ്‌പോർട്‌സ് ഫെഡറേഷൻ ഫോർ സ്‌പെഷ്യൽ നീഡ്‌സ് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൾ ഖാദർ അൽ മുതവയുടെ നേതൃത്വത്തിൽ ഒമ്പത് പുരുഷ-വനിതാ താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒക്‌ടോബർ 22 മുതൽ 28 വരെയാണ് മത്സരം.  

അബ്ദുൾ റഹ്മാൻ അബ്ദുൾ ഖാദർ (ഷോട്ട്പുട്ട്), മുഹമ്മദ് റാഷിദ് അൽ കുബൈസി (100 മീറ്ററും വീൽചെയർ ഓട്ടമത്സരം), അലി അർഷാദ് (200 മീറ്ററും വീൽചെയർ ഓട്ടമത്സരം), സാറ ഹംദി മസൂദ് (ഷോട്ട്പുട്ട്) എന്നീ അത്‌ലറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കൂടാതെ, വാലിദ് അൽ കൂഹെജി, മുഹമ്മദ് അൽ മുഹമ്മദ്, മുഹമ്മദ് ബഷീർ അൽ കഹ്‌ലോട്ട്, അബ്ദുൾ ഹാദി അലി അൽ മറി, അബ്ബാദ് വാലിദ് അൽ ഷമാലി, ഇക്രാമി അഹമ്മദ് എന്നീ ആറ് അത്‌ലറ്റുകൾ അന്ധരായവർക്കുള്ള ഗോൾബോൾ മത്സരങ്ങളിലും പങ്കെടുക്കും.

അതേസമയം, ചൈനയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ വിവിധ മത്സരങ്ങളിലായി പതിനാല് മെഡലുകളാണ് ഖത്തർ സ്വന്തമാക്കിയത്. 5 സ്വർണവും, 6 വെള്ളിയും, 3 വെങ്കലവും സ്വന്തമാക്കി മെഡൽ പട്ടികയിൽ ഖത്തർ 21-ാം സ്ഥാനവും നേടി. 

1500 മീറ്റർ ഓട്ട മത്സരം, 400  മീറ്റർ ഹഡിൽസ്, ഹൈ ജമ്പ്, ബീച്ച് വോളീബോൾ, ഹാൻഡ്ബാൾ എന്നീ മത്സരങ്ങൾക്കാണ് സ്വർണ മെഡൽ ലഭിച്ചത്. ബാസ്കറ്റ്ബോൾ, 400 മീറ്റർ റിലേ, 400 മീറ്റർ ഹഡിൽസ്, ഹാമർ ത്രോ, ഇക്‌സ്ട്രിയൻ ജമ്പിങ്, ഗ്രൂപ്പ് ഷൂട്ടിംഗ്, എന്നീ മത്സരങ്ങൾക്ക് വെള്ളിയും ഷൂട്ടിംഗ്, സ്‌ക്വാഷ് എന്നീ മത്സരങ്ങൾക്ക് വെങ്കലവുമാണ് ഖത്തർ നേടിയത്. 34 രാജ്യങ്ങൾ മത്സരിച്ച ഏഷ്യൻ ഗെയിംസിൽ 27 കായിക ഇനങ്ങളിലായി 180 അത്‌ലറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സെപ്റ്റംബർ 28ന് ആരംഭിച്ച മത്സരം,  ഒക്ടോബർ 8നാണ് അവസാനിച്ചത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News