Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി മരിച്ചു

November 15, 2023

Malayalam_News_Qatar

November 15, 2023

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ (56 ) ആണ് മരിച്ചത്. ബഹ്‌റൈനിലെ സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങൾക്ക് മുമ്പ് ബഹ്റൈൻ പ്രവാസിയായിരുന്ന ഉദയകുമാർ രണ്ടാഴ്ച്ച മുൻപാണ് വീണ്ടും തയ്യൽക്കാരന്റെ വിസയിൽ ജോലി തേടി ബഹ്‌റൈനിൽ എത്തിയത്.  

ഹമദ് ടൗണിലെ താമസ സ്‌ഥലത്ത്‌ അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായി. തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം ബഹ്‌റൈനിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News