Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ 

May 06, 2024

news_malayalam_event_updates_in_qatar

May 06, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിലെ പ്രധാന വാർഷിക ചലച്ചിത്ര മേളയായ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ നടക്കും. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയുടെ 12ാമത് പതിപ്പാണ് നവംബറിൽ നടക്കാനിരിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ വർഷത്തെ അജിയാൽ ഫിലിം ഫെസ്റ്റിവൽ ഖത്തർ റദ്ദാക്കിയിരുന്നു. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് അജിയാൽ ഫിലിം ഫെസ്റ്റിവൽ വീണ്ടുമെത്തുന്നത്. നവംബർ 16 മുതൽ 23 വരെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. 

അജിയാൽ ചലച്ചിത്രമേളയിലെ മത്സരവിഭാഗങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് മെയ് 12 മുതൽ എൻട്രികൾ അയച്ചു തുടങ്ങാം. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർക്ക് സെപ്തംബർ 1 വരെ മത്സരത്തിനായി എൻട്രികൾ സമർപ്പിക്കാം. രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം.

'മെയ്ഡ് ഇൻ ഖത്തർ' വിഭാഗത്തിൽ സെപ്തംബർ 15 വരെ എൻട്രികൾ അയക്കാം. ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും മത്സരിക്കാം. ഖത്തറടക്കമുള്ള മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ എന്നിവയുൾപ്പെടെ മേളയിൽ പ്രദർശിപ്പിക്കും. ചലച്ചിത്ര മേളയിലേക്ക് സമർപ്പിക്കുന്ന സിനിമകൾ ഈ വർഷത്തെ ഫെസ്റ്റിവലിന് മുമ്പ് ഖത്തറിൽ റിലീസ് ചെയ്തതോ പരസ്യമായി പ്രദർശിപ്പിക്കുകയോ സംപ്രേക്ഷണം ചെയ്തവയോ ആകരുത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News