Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
റിയാദിൽ ഹോട്ടലുകളിലും വിവാഹചടങ്ങുകളിലും ബാക്കി വരുന്ന ഭക്ഷണങ്ങൾ നിർധനർക്കിടയിൽ വിതരണം ചെയ്യാൻ ധാരണ 

January 24, 2024

news_malayalam_new_rules_in_saudi

January 24, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ് - റിയാദിൽ ഹോട്ടലുകളിലും വിവാഹാഘോഷങ്ങളിലും ബാക്കി വരുന്ന ഭക്ഷണങ്ങൾ നിർധനർക്കിടയിൽ വിതരണം ചെയ്യാൻ ധാരണ. ഇത് സംബന്ധിച്ച് ടൂറിസം മേഖലയിലെ മുൻനിര കമ്പനിയായ ഈലാഫ് ഗ്രൂപ്പും ഖൈറാത്ത് സൊസൈറ്റിയും സഹകരണ കരാറിൽ ഒപ്പുവെച്ചു. റിയാദ് എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിൽ നടന്ന സൗദി ടൂറിസം ഫോറത്തിനിടെയാണ് ഈലാഫ് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ആദിൽ ഇസ്സത്തും ഖൈറാത്ത് സൊസൈറ്റി പ്രതിനിധി അബ്ദുല്ല അൽസുബൈഇയും കരാറിൽ ഒപ്പുവെച്ചത്. 

കരാർ പ്രകാരം ഈലാഫ് ഗ്രൂപ്പിന് കീഴിൽ റിയാദിലുള്ള ജോദിയാൻ ഹോട്ടലിൽ ബാക്കി വരുന്ന ഭക്ഷണങ്ങൾ ഖൈറാത്ത് സൊസൈറ്റിക്ക് കൈമാറും. ഏറ്റവും മികച്ച പാക്കിംഗ് വസ്തുക്കളും, മികച്ച രീതികൾ ഉപയോഗിച്ചും ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ഖൈറാത്ത് സൊസൈറ്റി ഭക്ഷണങ്ങൾ പാക്ക് ചെയ്ത് നിർധനർക്കിടയിൽ വിതരണം ചെയ്യും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News