Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് മാച്ച് ഷെഡ്യൂൾ പ്രഖ്യാപിച്ചു

April 08, 2024

news_malayalam_sports_news_updates

April 08, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് ഖത്തർ 2024 മത്സരത്തിന്റെ മാച്ച് ഷെഡ്യൂൾ പ്രഖ്യാപിച്ചു. ടീമുകൾ ഖത്തറിലെത്തിയിട്ടുണ്ട്. ഏപ്രിൽ 15 മുതൽ 2024 മെയ് 3 വരെയാണ് മത്സരം. 2016 ന് ശേഷം ഖത്തർ രണ്ടാം തവണ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റാണിത്. 

ഖത്തർ, ഓസ്ട്രേലിയ, ജോർദാൻ ഇന്തോനേഷ്യ, ജപ്പാൻ, കൊറിയ റിപ്പബ്ലിക്, യു.എ.ഇ, ചൈന, സൗദി അറേബ്യ, ഇറാഖ്, തായ്ലൻഡ്, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം, കുവൈത്ത്, മലേഷ്യ എന്നീ ടീമുകളാണ് മത്സരിക്കുന്നത്. 

എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് മത്സരത്തിനുള്ള ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 15 ഖത്തർ റിയാൽ മുതലാണ് ഗ്രൂപ്പ് സ്റ്റേജ് മത്സര ടിക്കറ്റുകൾ ആരംഭിക്കുന്നത്. ഹയ്യ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.

ലിങ്ക് : https://hayyaasia.qa/en/tickets

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News